ഇന്ത്യയില്‍ 6,500 രൂപയ്ക്കും 13,000 രൂപയ്ക്കും
ഇടയിലുള്ള ഫോണുകള്‍ക്കാണ് പ്രിയം. ഇന്ത്യന്‍ കമ്പനികളടക്കം മിക്കവയും ഇത്
മനസ്സിലാക്കിത്തന്നെയാണ് ഫോണുകള്‍ പുറത്തിറക്കുന്നത്. ജാപ്പനീസ് കമ്പനിയായ
സോണിയും ഈ വഴിയിലാണ്. ഇന്ത്യയെ മുന്നില്‍ കണ്ടാണ് 9,999 രൂപയുടെ
ആന്‍ഡ്രോയിഡ് സ്മാര്‍ട്ട് ഫോണ്‍ 'എക്‌സ്പീരിയ ടിപോ' സോണി
അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ 16,000 രൂപയ്ക്ക് മുകളിലുള്ള
സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനിക്ക് ഉണ്ടായിരുന്നത്.
'ടിപോ'യുടെ ഒറ്റ സിം, ഇരട്ട സിം മോഡലുകള്‍ ഉണ്ട്. ഇരട്ട സിം ആവുമ്പോള്‍ ഏകദേശം 10,500 രൂപ വരെയാകും. നടപ്പുവര്‍ഷം 3.3 കോടി ഫോണുകള്‍ വിറ്റഴിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് എക്‌സ്പീരിയ ടിപോ പുറത്തിറക്കിക്കൊണ്ട് അധികൃതര്‍ സൂചിപ്പിച്ചു.
3.2 ഇഞ്ച് ടി.എഫ്.ടി. ഡിസ്‌പ്ലേയുള്ള ടിപോയില്‍ 800 മെഗാ ഹെര്‍ട്‌സ് ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ പ്രോസ്സസര്‍ ഉപയോഗിച്ചിരിക്കുന്നു. ആന്‍ഡ്രോയിഡ് 4.0 (ഐസ്‌ക്രീം സാന്‍ഡ്‌വിച്ച്) ആണ് ഓപ്പറേറ്റിങ് സിസ്റ്റം. 2011 എക്‌സ്പീരിയയില്‍ നിന്ന് വ്യത്യസ്തമായി സോഫ്റ്റ് ടച്ച് ഹോം ബട്ടനുകളാണുള്ളത്. 1500 എം.എ.എച്ച്. ബാറ്ററി ഒരുദിവസത്തെ ബാക്കപ്പ് നല്‍കും.
3.2 മെഗാ പിക്‌സല്‍ ഫിക്‌സഡ് ഫോക്കസ് ക്യാമറയാണ്. സെല്‍ഫ് ടൈമര്‍, വൈറ്റ് ബാലന്‍സ് സെറ്റിങ്‌സ്, ജിയോ ടാഗിങ് തുടങ്ങിയ സവിശേഷതകള്‍ ക്യാമറയ്ക്കുണ്ട്. 512 എം.ബി. റാമും 2.5 എം.ബി. ഇന്റേണല്‍ മെമ്മറിയുമാണ് ഇതിനുള്ളത്. 13 മി.മീ കനമുള്ള ടിപോയ്ക്ക് 99.4 ഗ്രാമാണ് ഭാരം. 32 ജി.ബി. എക്‌സ്‌റ്റേണല്‍ മെമ്മറി വരെ സപ്പോര്‍ട്ട് ചെയ്യും.
ഓട്ടോ ഫോക്കസിങ് ക്യാമറയുടെ അഭാവവും കുറഞ്ഞ സ്‌ക്രീന്‍ റസല്യൂഷനും പോരായ്മയായി പറയാം. എന്നാല്‍, എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ എന്നത് നോക്കുമ്പോള്‍ മികച്ച ഫോണായാണ് എക്‌സ്പീരിയ ടിപോയെ കാണുന്നത്.

No comments:
Post a Comment